|
വിക്കി എഡ്യൂക്കേറ്റര്‍ ഇന്ത്യാ ഘടകത്തിന്‍റെ ഉത്ഘാടനം
വിക്കി എഡ്യൂക്കേറ്റര്‍ ഇന്ത്യാ ഘടകത്തിന്‍റെ ഉത്ഘാടനവും ഇന്ത്യന്‍ ഭാഷാ പേജുകളുടെ പ്രകാശനവും 15-11-2008 ഉച്ചതിരിഞ്ഞ് ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍വച്ച് പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും രാജ്യസഭാംഗവുമായ ഡോ. എം.എസ്സ്. സ്വാമിനാഥന്‍, ഡല്‍ഹി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ദീപക് പെന്തള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നതാണ്. CEMCA യും GKP, OWSA, ആചാര്യ നരേന്ദ്ര ദേവ് കോളേജ് എന്നീ സ്ഥാപനങ്ങളും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഡോ. സാവിത്രി സിംഗ്, അനില്‍ പ്രസാദ് എന്നീ പ്രമുഖ വിക്കി എഡ്യൂക്കേറ്റര്‍മാര്‍ ചടങ്ങിന് ഏകോപന സഹായം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
ആചാര്യ നരേന്ദ്ര ദേവ് കോളേജിലെ WikiEd08 ശില്പശാല
ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി 2008 ഒക്ടോബര്‍ 3, 4, 6 തിയതികളില്‍ ഡല്‍ഹിയിലെ ആചാര്യ നരേന്ദ്ര ദേവ് കോളേജില്‍ വിക്കി എഡ്യൂക്കേറ്ററിന്‍റെ പരിശീലന പരിപാടിയായ L4C മുഖാമുഖ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്വതന്ത്ര പാഠ്യ വിഭവങ്ങളുടെ വികസനത്തിന് മുന്‍തൂക്കം നല്‍കിയ മുഖാമുഖ ശില്പശാല തുടക്കംമുതല്‍ ആവേശഭരിതമായിരുന്നു. 35 പേര്‍ പങ്കെടുത്ത 2 സമാന്തര ശില്പശാലകളാണ് സംഘടിപ്പിച്ചത്. സ്വതന്ത്ര പാഠ്യ വിഭവങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങളെക്കുറിച്ച് ഡോ. ദിനേശ് അബ്റോള്‍ നടത്തിയ ഉത്ഘാടന പ്രഭാഷണത്തോടെയാണ് ശില്പശാല ആരംഭിച്ചത്. തുടര്‍ന്ന് അനില്‍ പ്രസാദും ഡോ. സാവിത്രി സിംഗും ചേര്‍ന്ന് വിക്കി എഡ്യൂക്കേറ്ററിന്‍റെ പ്രവര്‍ത്തനങ്ങളും സവിശേഷതകളും വിശദീകരിക്കുകയും വിക്കി എഡ്യൂക്കേറ്റര്‍ ഉപയോഗിച്ച് സ്വതന്ത്ര പാഠ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ L4C ഇന്ത്യ നോഡില്‍ ലഭ്യമാണ്.
ആദ്യ വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധികള്‍
ഡോ. സാവിത്രി സിംഗും ഡോ. പങ്കജ് ഖരെയും ആദ്യ വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആകെ 15 പ്രതിനിധികളെയാണ് വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുത്തത്.
ഡോ. സാവിത്രി സിംഗ് ഡല്‍ഹി ആചാര്യ നരേന്ദ്ര ദേവ് കോളേജിന്‍റെ പ്രിന്‍സിപ്പാളാണ്. ഡോ. സാവിത്രി സിംഗിന്‍റെ ഉപയോക്തൃ താള്‍ ഇവിടെനിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്താള്‍ ഇവിടെനിന്നും ലഭ്യമാണ്.
ഡോ. പങ്കജ് ഖരെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ര പഠന വിഭാഗത്തിന്‍റെ ഡയറക്ടറാണ്. ഡോ. പങ്കജ് ഖരെയുടെ ഉപയോക്തൃ താള്‍ ഇവിടെനിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്താള്‍ ഇവിടെനിന്നുംലഭ്യമാണ്.
വിക്കി എഡ്യൂക്കേറ്റര്‍ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളൂടെയും പട്ടിക ഇവിടെ ലഭ്യമാണ്...
വിക്കി എഡ്യൂക്കേറ്റര്‍ ഇന്ത്യാ സമൂഹം തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളേയും അഭിനന്ദിക്കുന്നു.
കര്‍ണ്ണാടക: അധ്യാപക ദിനവും വിക്കി എഡ്യൂക്കേറ്ററും
അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 5, 2008 - ന് കര്‍ണ്ണാടകയിലെ ശ്രീ ജെ. സി. ബി. എം കോളേജില്‍ വിക്കി എഡ്യൂക്കേറ്ററിനുവേണ്ടി ഒരു മുദ്രാവാക്യം പ്രകാശനം ചെയ്യുകയും വിക്കി എഡ്യൂക്കേറ്റര്‍ ഉപയോഗിക്കുന്നതിനുള്ള L4C പരിശീലന പരിപടിയില്‍ പങ്കെടുക്കുന്നതിനുള്ള ആഹ്വാനം നല്‍കുകയും ചെയ്തു. ഈ ചടങ്ങില്‍ 500 - ല്‍ അധികം അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഇംഗ്ലിഷ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. രാമകൃഷ്ണന്‍ ശ്രീനിവാസനാണ് ഈ പരിപടി സംഘടിപ്പിച്ചത്.
ലണ്ടനില്‍വച്ച് നടന്ന PCF5
ലണ്ടനില്‍വച്ച് 13/07/2008 മുതല്‍ 18/07/2008 വരെ നടന്ന PCF5 - ല്‍ ഭാരതത്തില്‍നിന്നുള്ള പ്രതിനിധികള്‍ വിക്കി എഡ്യൂക്കേറ്റര്‍ സ്ഥാപകനായ ഡോ. വയ്ന്‍ മാക്കിന്‍തോഷിനൊപ്പം നില്‍ക്കുന്ന ചിത്രം.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ലഭ്യമാണ്....
|